Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clinical Failures

Europe

ഇം​ഗ്ലീ​ഷ് ഭാ​ഷാ വൈ​ദ​ഗ്ധ്യ​ക്കു​റ​വും ഗു​രു​ത​ര വീ​ഴ്ച​ക​ളും; മ​ല​യാ​ളി ന​ഴ്സി​നെ എ​ൻ​എ​ച്ച്എ​സി​ൽ നി​ന്ന് സ്ഥി​ര​മാ​യി വി​ല​ക്കി യു​കെ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ ക​ടു​ത്ത പോ​രാ​യ്മ​യും രോ​ഗീ പ​രി​ച​ര​ണ​ത്തി​ൽ വ​രു​ത്തി​യ തു​ട​ർ​ച്ച​യാ​യ ഗു​രു​ത​ര വീ​ഴ്ച​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യാ​ളി ന​ഴ്സി​ന് യു​കെ​യി​ൽ സ്ഥി​ര​മാ​യ തൊ​ഴി​ൽ വി​ല​ക്ക്.

ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി കൗ​ൺ​സി​ൽ (എൻഎംസി) അ​ന്വേ​ഷ​ണ പാ​ന​ലാ​ണ് അ​നി​മോ​ൾ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ തോ​മ​സ് എ​ന്ന ന​ഴ്സി​നെ ന​ഴ്സിം​ഗ് ര​ജി​സ്റ്റ​റി​ൽ നി​ന്ന് സ്ഥി​ര​മാ​യി പു​റ​ത്താ​ക്കി​യ​ത്.

ജീ​വ​ന് ഭീ​ഷ​ണി​യാ​യ വീ​ഴ്ച​ക​ൾ

ചെം​സ്ഫോ​ർ​ഡി​ന് സ​മീ​പ​മു​ള്ള ബ്രൂം​ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലി​ൽ 2021 ഓ​ഗ​സ്റ്റ് മു​ത​ൽ 2022 മേ​യ് വ​രെ സൂ​പ്പ​ർ​ന്യൂ​മ​റ​റി ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ.

എൻഎംസി റി​പ്പോ​ർ​ട്ട് പ്ര​കാ​രം:

2022 ഫെ​ബ്രു​വ​രി​യി​ൽ രോ​ഗി​യെ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഫി​റ്റ്സ് ഉ​ണ്ടാ​യി​ട്ടും അ​നി​മോ​ൾ തി​രി​ച്ച​റി​യു​ക​യോ അ​ടി​യ​ന്തി​ര അ​ലാ​റം മു​ഴ​ക്കു​ക​യോ ചെ​യ്തി​ല്ല.

2022 ഏ​പ്രി​ൽ 26-ന് ​ഒ​രൊ​റ്റ ദി​വ​സം ഒ​ന്നി​ല​ധി​കം ഗു​രു​ത​ര സം​ഭ​വ​ങ്ങ​ൾ: രോ​ഗി​യു​ടെ വാ​യി​ലേ​ക്ക് ഗു​ളി​ക​ക​ൾ ബ​ല​മാ​യി ത​ള്ളി​ക്ക​യ​റ്റി വെ​ള്ളം ഒ​ഴി​ച്ചു​ന​ൽ​കി. മ​റ്റൊ​രു രോ​ഗി​ക്ക് ന​ൽ​കേ​ണ്ട ഇ​ൻ​സു​ലി​ന്റെ അ​ള​വ് തെ​റ്റാ​യി ത​യ്യാ​റാ​ക്കി.

ഇ​ത്ത​രം അ​ബ​ദ്ധ​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് നേ​രി​ട്ട് ശാ​രീ​രി​ക ദോ​ഷ​ങ്ങ​ൾ വ​രു​ത്തി​യ​താ​യി പാ​ന​ൽ ക​ണ്ടെ​ത്തി.

വി​ല്ല​നാ​യ​ത് ഭാ​ഷാ പ്ര​ശ്നം

അ​ടി​സ്ഥാ​ന ന​ഴ്സിം​ഗ് പ​രി​ച​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യ​ത് ഇം​ഗ്ലീ​ഷ് ഭാ​ഷ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് പാ​ന​ൽ വി​ല​യി​രു​ത്തി. ബ്രി​ട്ടീ​ഷ് ഇം​ഗ്ലീ​ഷ് ആ​ക്സ​ന്റ് മ​ന​സ്സി​ലാ​ക്കാ​ൻ ക​ടു​ത്ത ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്ന​താ​യി അ​നി​മോ​ൾ മു​ൻ​പ് രേ​ഖാ​മൂ​ലം സ​മ്മ​തി​ച്ചി​രു​ന്നു.

2014 മു​ത​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ ആ​വ​ശ്യ​മാ​യ നി​ല​വാ​ര​ത്തി​ൽ സം​സാ​രി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും ക​ഴി​യാ​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ യു​കെ റെ​ഗു​ലേ​റ്റ​ർ​മാ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്.

2023 മാ​ർ​ച്ചി​ന് ശേ​ഷം അ​നി​മോ​ൾ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ക​യോ NMC-യോ​ട് സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. 2022 മെ​യ് മാ​സ​ത്തി​ന് ശേ​ഷം ഇ​വ​ർ ബ്രൂം​ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്ന് മി​ഡ് ആ​ൻ​ഡ് സൗ​ത്ത് എ​സെ​ക്സ് എ​ൻ​എ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി.

ഒഇ‌ടി, ഐഇഎൽടിഎസ് തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ൾ പാ​സാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പോ​ലും റീ​ജി​യ​ണ​ൽ ആ​ക്സ​ന്‍റു​ക​ൾ വെ​ല്ലു​വി​ളി​യാ​കാ​റു​ണ്ട്.

എ​ങ്കി​ലും രോ​ഗി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന വീ​ഴ്ച​ക​ൾ​ക്ക് യു​കെ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് ഈ ​ന​ട​പ​ടി.

Latest News

Corehub Up